Monday, December 15, 2025

പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ ബി‌എസ്‌എഫ് വെടിവച്ചു കൊന്നു

ജമ്മു: പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ ബി‌എസ്‌എഫ് വെടിവച്ചു കൊന്നു. ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ഇന്ത്യ–പാക്കിസ്ഥാന്‍ രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ന് രാവിലെ 9.45 നാണ് സംഭവം നടന്നത്. നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടപ്പോൾ പലവട്ടം ഇയാള്‍ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. എന്നാൽ ഇയാൾ പിൻമാറാൻ തയാറായില്ല. തുടർന്നാണ് ബി‌എസ്‌എഫ് ഇയാള്‍ക്ക് നേരെ വെടിയുതിർത്തത്.

Related Articles

Latest Articles