Sunday, May 5, 2024
spot_img

‘ഇന്ത്യയുടെ നിലപാടാണ് ശരി’; ഇന്ത്യ-പാക് ഭിന്നതയിൽ നിലപാട് വ്യക്തമാക്കി അമേരിക്ക

ദില്ലി: ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കില്ലെന്നും ഇന്ത്യയുടെ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്ത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് അമേരിക്കയുടെ ഈ പ്രതികരണം.

ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ പ്രശ്‌നങ്ങള്‍ ‘പരസ്പരം പരിഹരിക്കണം’ എന്ന് ദക്ഷിണ, മധ്യ ഏഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള യുഎസ് സ്റ്റേറ്റ് ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഡീന്‍ തോംപ്‌സണ്‍ വ്യക്തമാക്കി. മാധ്യമപ്രവർത്തകരോടാണ് ഈ നിലപാട് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

അതേസമയം ഉഭയകക്ഷി ബന്ധത്തിനിടയില്‍ ഒരുതരത്തിലുമുള്ള മധ്യസ്ഥതയെയും അനുകൂലിക്കുന്നില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles