ചണ്ഡീഗഡ്: പഞ്ചാബിൽ കള്ളക്കടത്ത് സംഘത്തിന്റെ ഡ്രോൺ കണ്ടെടുത്തു. അതിർത്തി സുരക്ഷാ സേനയാണ് പഞ്ചാബിലെ റോരൻവാല ഖുർദ് ഗ്രാമത്തിൽ നിന്നും ഡ്രോൺ കണ്ടെടുത്തത്. പാകിസ്ഥാൻ കള്ളക്കടത്തുക്കാരാണ് ഇതിനു പിന്നിലെന്നാണ് അതിർത്തി സുരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. ഇതിനായുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
അതിർത്തി സുരക്ഷാ നേനയും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് അമൃത്സർ ജില്ലയിലെ ഖുർദ് ഗ്രാമത്തിൽ നിന്നും മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ ദൗത്യ സംഘം കണ്ടെത്തിയത്. ചൈനീസ് നിർമ്മിതിയായ ക്വാഡ്‌കോപ്റ്റർ DJI Mavic Classic 3 മോഡൽ ഡ്രോണാണ് സുരക്ഷാ സേന പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പ്രദേശത്ത് കർശന പരിശോധനകൾ നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

