പഞ്ചാബിലെ ടാൻ ടരൺ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞ് കയറിയ പാകിസ്ഥാൻ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത ശ്രമത്തിലാണ് പാകിസ്ഥാൻ ഡ്രോൺ കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച രാത്രി ഡ്രോൺ അതിർത്തിക്കുള്ളിൽ പ്രവേശിച്ചത് ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ സൈനികർ തകർക്കുകയും ചെയ്തു. ശേഷം ബിഎസ്എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ ശനിയാഴ്ച രാവിലെ ലഖാന ഗ്രാമത്തിലെ വയലിൽ നിന്ന് വെടിവെച്ചിട്ട ഡ്രോൺ കണ്ടെടുക്കുകയായിരുന്നു.

