Friday, May 3, 2024
spot_img

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും ! സഖ്യമായി മത്സരിച്ചപ്പോൾ നേട്ടമുണ്ടാക്കാനായില്ലെന്ന് മായാവതി; ഉത്തർപ്രദേശിലെ പല്ല് കൊഴിഞ്ഞ സിംഹങ്ങൾ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ

വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യത തള്ളിക്കളയുന്നില്ലെന്ന് വ്യക്തമാക്കിയ മായാവതി എന്നാൽ സഖ്യമായി മത്സരിച്ചപ്പോൾ നേട്ടമുണ്ടാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി. 1900 മുതൽ 2000 വരെയുള്ള പത്ത് വർഷം ഉത്തർപ്രദേശിലെ സുപ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു ബിഎസ്പി. എന്നാൽ പിന്നീട് പാർട്ടിയുടെ ജനപിന്തുണ കുത്തനെ ഇടിഞ്ഞു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 12.8 ശതമാനം വോട്ടുമാത്രമാണ് പാർട്ടിക്ക് നേടാനായത്.

‘‘സഖ്യമായിരുന്നപ്പോൾ ബിഎസ്പിക്ക് വലിയ നഷ്ടം സഹിക്കേണ്ടി വന്നു. അതുകൊണ്ടാണ് മറ്റു പാർട്ടികൾ ബിഎസ്പിയുമായി സഖ്യം രൂപീകരിക്കാൻ താൽപര്യപ്പെടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ സഖ്യത്തെക്കുറിച്ച് ആലോചിക്കാം. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്കായിരിക്കും മത്സരിക്കുന്നത്. 2007ൽ ദലിതരുടെയും ആദിവാസികളുടെയും മുസ്‌ലിംകളുടെയും സഹായത്തോടെ ബിഎസ്പി ഉത്തർപ്രദേശിൽ സർക്കാർ രൂപീകരിച്ചു. അതുപോലെ ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടും. അനുകൂലമായ വിധി ബിഎസ്പി കഠിനമായി പ്രയത്നിക്കും. രാഷ്ട്രീയത്തിൽ നിന്നും താൻ വിരമിക്കുന്നുവെന്ന് റിപ്പോർട്ട് വന്നത് ശരിയല്ല. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തനം തുടരും’’.– മായാവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Latest Articles