Tuesday, May 14, 2024
spot_img

അറിയാമോ ബഡ്‌ജറ്റിനു പിന്നിലെ ഈ ചരിത്രത്തെക്കുറിച്ച്!!! ഇന്ത്യൻ ബഡ്ജറ്റിനു മാത്രമുള്ള സവിശേഷതകൾ

അറിയാമോ ബഡ്‌ജറ്റിനു പിന്നിലെ ഈ ചരിത്രത്തെക്കുറിച്ച്!!! ഇന്ത്യൻ ബഡ്ജറ്റിനു മാത്രമുള്ള സവിശേഷതകൾ | BUDJET HISTORY

രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ചുള്ള കണക്കവതരണം എന്നതിലുപരി സാമ്ബത്തിക ഭാവിയുടെ വഴികാട്ടികൂടിയായതിനാല്‍ മുഴുവന്‍ കണ്ണുകളും ബജറ്റിലാണ്.ബ്രിട്ടിഷ്(British) ഭരണകാലത്ത് 1860 ഫെബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. വൈസ്രോയിയുടെ ഇന്ത്യൻ കൗൺസിലിലെ ധനകാര്യ അംഗമായ ജെയിംസ് വിത്സൺ ആണ് ആദ്യത്തെ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് 1947 ൽ ഇന്ത്യയുടെ ആദ്യ ധനകാര്യമന്ത്രി ആയിരുന്ന ആർ.കെ. ഷണ്മുഖം ചെട്ടി ആണ്. നിർമ്മലാ സീതാരാമന് മുൻ‌പ് ബജറ്റ് അവതരിപ്പിച്ച ഏക വനിത ഇന്ദിരാഗാന്ധിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 112 അനുസരിച്ച്‌, രാജ്യത്തിന്റെ വാര്‍ഷിക സാമ്ബത്തിക ഓഡിറ്റാണ് കേന്ദ്ര ബജറ്റ്. ഒരു പ്രത്യേക വര്‍ഷത്തേക്കുള്ള ഗവണ്‍മെന്റിന്റെ വരുമാനത്തിന്റെയും ചെലവിന്റെയും ഏകദേശ പ്രസ്താവനയാണത്. എല്ലാ സാമ്ബത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കണം.

ഇന്ത്യയിലെ സാമ്ബത്തിക വര്‍ഷ കാലയളവ് ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച്‌ 31 വരെയാണ്. ഈ കാലയളവിലേക്കാണ് രാജ്യത്തിന്റെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.രാജ്യത്തിന്റെ ബജറ്റ് ജിഡിപിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു നിശ്ചിത വര്‍ഷത്തില്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ നിലവിലെ വിപണി മൂല്യത്തെയാണ് ജിഡിപി എന്ന് വിളിക്കുന്നത്. ജിഡിപി എന്നാല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ബജറ്റ്. യഥാര്‍ത്ഥത്തില്‍, ജിഡിപി ഇല്ലാതെ ബജറ്റിംഗ് സാധ്യമാകുകയില്ല.

ജിഡിപി അറിയാതെ, ധനക്കമ്മി എത്രമാത്രം നിലനിര്‍ത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാനാവില്ല. കൂടാതെ, ജിഡിപി ഇല്ലെങ്കില്‍, സര്‍ക്കാര്‍ വരും വര്‍ഷത്തില്‍ എത്രമാത്രം സമ്ബാദിക്കുമെന്ന് അറിയാന്‍ പോലും കഴിയില്ല. വരുമാനം കണക്കാക്കാതെ, ഏത് പദ്ധതിയില്‍ എത്ര തുക ചെലവഴിക്കണമെന്ന് തീരുമാനിക്കാനും സര്‍ക്കാരിന് ബുദ്ധിമുട്ടായിരിക്കും. കേന്ദ്ര ബജറ്റിനെ റവന്യൂ ബജറ്റ്, മൂലധന ബജറ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിക്കാം:റവന്യൂ ബജറ്റ്: ഈ ബജറ്റ് സര്‍ക്കാരിന്റെ വരവുചെലവുകളുടെ കണക്കാണ്. അതില്‍ റവന്യൂ രസീത് അല്ലെങ്കില്‍ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനവും റവന്യൂ ചെലവും ഉള്‍പ്പെടുന്നു. സര്‍ക്കാരിന് ലഭിക്കുന്ന റവന്യൂ രസീത് അല്ലെങ്കില്‍ വരുമാനം രണ്ട് തരത്തിലാണ് – നികുതിയില്‍ നിന്നുള്ള വരുമാനവും നികുതിയേതര വരുമാനവും. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തിനും പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കും വേണ്ടിയുള്ള ചെലവാണ് റവന്യൂ ചെലവ്.

Related Articles

Latest Articles