Monday, May 20, 2024
spot_img

ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ പ്രതിഷേധം ശക്തമാക്കി യു ഡി എഫ്; ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്ത് മലയോര മേഖലകളിലും ഇന്ന് ഹർത്താൽ

തൊടുപുഴ: ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി യു ഡി എഫ്. ഇന്ന് ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്ത് മലയോര മേഖലകളിലും യുഡിഎഫ് ഹർത്താൽ. ഈ വിധി സ്ഥിരപ്പെടുത്താതിരിക്കാൻ വേണ്ടിയുള്ള നടപടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി സ്വീകരിക്കണമെന്നും, ജനവാസ മേഖലകളെ ബഫർസോൺ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ പ്രഖ്യാപിക്കണം. പാൽ, പത്രം, ആശുപത്രി, അവശ്യ സർവ്വീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലമ്പൂരിൽ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് ഹർത്താൽ.

കഴിഞ്ഞ ദിവസം വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടേയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും, ഇവിടങ്ങളിലെ ഖനന-നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നുമാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഈ മേഖലകളിലെ കെട്ടിടങ്ങളുടേയും നിർമാണ പ്രവർത്തനങ്ങളുടേയും റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles