Thursday, January 1, 2026

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ വെടിയുണ്ട കണ്ടെത്തി

തൃശ്ശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. നാലമ്പലത്തിനകത്തെ ഭണ്ഡാരത്തില്‍ നിന്നുമാണ് വെടിയുണ്ട കണ്ടെത്തിയത്. ഭണ്ഡാരം തുറന്ന് ജീവനക്കാര്‍ ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട ശ്രദ്ധയില്‍പ്പെട്ടത്.

വിവരം ദേവസ്വം അധികൃതര്‍ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിനെ അറിയിച്ചു. പൊലീസ് വെടിയുണ്ട കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 9 എംഎ പിസ്റ്റലില്‍ ഉപയോഗിക്കുന്ന ഉണ്ടയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

Related Articles

Latest Articles