Monday, December 22, 2025

ആശങ്കയോടെ ശാസ്ത്രപ്രേമികള്‍, ബുര്‍ജ് ഖലീഫയുടെ വലുപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ കടന്ന് പോവും

ദില്ലി- രണ്ട് വലിയ ഛിന്നഗ്രഹങ്ങള്‍ സെപ്റ്റംബര്‍ 14 ന് ഭൂമിയെ കടന്നുപോവുമെന്ന് നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്‌ട് സ്റ്റഡീസിന്റെ മുന്നറിയിപ്പ്. 2000 ക്യൂഡബ്ല്യൂ 7, 2010 സിഒ-1 എന്നിവയാണ് ഭൂമിക്കരികിലൂടെ കടന്നുപോവുക.

ഇതില്‍ 2000 ക്യുഡബ്ല്യൂ-7 ന് ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ അത്രയും വലുപ്പമുണ്ട്. ഇതിന് ഏകദേശം 290 മുതല്‍ 650 മീറ്റര്‍വിസ്താരമുണ്ട്.ഈ ഛിന്നഗ്രഹം ആദ്യമായല്ല ഭൂമിയോട് അടുത്ത സഞ്ചരിക്കുന്നത്. നേരത്തെ 2000 സെപ്റ്റംബര്‍ ഒന്നിന് ഇത് ഭൂമിയോട് അടുത്തിരുന്നു.

സൂര്യനെ ചുറ്റുന്ന പാറകളാണ് ഛിന്നഗ്രഹങ്ങള്‍. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെ പോലെ ഇവ സൂര്യനെ വലം വെക്കുന്നു. എന്നാല്‍ ഗ്രഹങ്ങളേക്കാള്‍ എത്രയോ ചെറുതാണ് ഇവ. കഴിഞ്ഞ തിങ്കളാഴ്ച 2019 ആര്‍എക്സ് 1, 2019 ക്യൂ സെഡ് 3, 2019 ആര്‍ജി 2 എന്നീ മൂന്ന് ഛിന്നഗ്രങ്ങള്‍ ഭൂമിയോടടുത്തിരുന്നു.

Related Articles

Latest Articles