Sunday, December 28, 2025

ആന്ധ്രപ്രദേശില്‍ ബസ് അപകടത്തില്‍ 15 മരണം

കുര്‍ണൂല്‍: ആന്ധ്രപ്രദേശില്‍ സ്വകാര്യ ബസ് അപകടത്തില്‍ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദ്- ബെംഗളൂരു ദേശീയപാതയില്‍ കുര്‍ണൂലിന് അടുത്താണ് അപകടം നടന്നത്.

ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ഒരു ഇരുചക്രവാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. പിന്നീട് മീഡിയനിലേക്ക് ഇടിച്ച് കയറിയ ബസ് റോഡിന്റെ മറുവശത്ത് എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ടെംപോ ട്രാവലറിലും ഇടിച്ചു.

മരിച്ചവരില്‍ ഏറെയും ടെംപോ ട്രാവലറിലെ യാത്രക്കാരാണെന്നാണ് വിവരം. ഇവര്‍ തെലങ്കാനയിലെ ജോഗുലമ്പ ഗദ്വാള്‍ ജില്ലക്കാരാണ്. ഇവര്‍ ഒരു വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത മടങ്ങിപ്പോവുകയായിരുന്നു. 13 പേര്‍ അപകടസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.

Related Articles

Latest Articles