Sunday, September 27, 2026

ബസ്, ഓട്ടോ ചാർജ് വർദ്ധനവ്; മന്ത്രിസഭാ യോ​ഗത്തിന്റെ അനുമതി, മിനിമം ബസ് ചാർജ് 10ഉം ഓട്ടോ ചാർജ് 30ഉം ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കൂടാതെ വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാൻ കമ്മീഷനെ ഇന്ന് നിയോഗിക്കും.

ഓട്ടോ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതൽ നിരക്ക് വർദ്ധന നിലവിൽ വരുമെന്നാണ് നിഗമനം.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30ന് എൽഡിഎഫ് യോഗം ചേരുകയും അതിൽ നിരക്ക് വ‍ർദ്ധനക്ക് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles