Monday, May 13, 2024
spot_img

ആദ്യ കണ്മണിക്ക് ജന്മം കൊടുത്ത് കാജല്‍ അഗര്‍വാള്‍; കുഞ്ഞതിഥിയുടെ മുഖം കാണാൻ കൊതിച്ച് ആരാധകർ

നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും ആദ്യത്തെ കൺമണിയെ വരവേറ്റതായി റിപ്പോർട്ടുകൾ. 2022 ഏപ്രിൽ 19 ന് ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു. സന്തോഷവാർത്തയെക്കുറിച്ച് നടി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

മാസങ്ങള്‍ക്ക് മുന്‍പാണ് കാജല്‍ ഗര്‍ഭിണിയാണെന്ന കാര്യം ആരാധകരെ അറിയിച്ചത്. പിന്നാലെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് പതിവായിരുന്നു. ഇപ്പോഴിതാ നടി അമ്മയായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. താരങ്ങള്‍ക്ക് ജനിച്ചത് ഒരു ആണ്‍കുഞ്ഞാണെന്നുള്ള പുതിയ വിവരമാണ് വന്നത്. ഇതോടെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.

കാജലിനും ഗൗതത്തിനും ആണ്‍കുഞ്ഞാണ് ജനിച്ചതെന്ന് പ്രമുഖ മാധ്യമങ്ങള്‍ അടക്കം പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതോടെ നടിയുടെ ആരാധകരടക്കം വാര്‍ത്ത ഏറ്റുപിടിച്ചു. കുഞ്ഞതിഥിയുടെ മുഖമൊന്ന് കാണണമെന്നും പ്രസവശേഷമുള്ള കാജലിന്റെ വിശേഷങ്ങള്‍ക്കും വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്.

2020 ഒക്ടോബര്‍ മുപ്പതിനാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്‌ലുവും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ നടി ഗര്‍ഭിണിയായി.പ്രസവകാലത്തെ വിശേഷങ്ങള്‍ ഓരോന്നായി നടി പങ്കുവെക്കുന്നത് പതിവായിരുന്നു. തെലുങ്കിലടക്കം പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങി നില്‍ക്കവേയാണ് കാജല്‍ ഗര്‍ഭിണിയായത്. ഇതോടെ സിനിമകളില്‍ നിന്നും അവധി എടുത്തു.

Related Articles

Latest Articles