കണ്ണൂര്‍: തലശ്ശേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി പിടിയില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.
ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ ഷറഫുദ്ദീന് കാഴ്ചവെക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.15കാരിയെ തട്ടിക്കൊണ്ട് പോയി വ്യവസായിയുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് വ്യവസായി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്നാണ് ധര്‍മ്മടം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. സഹോദരി ഭര്‍ത്താവും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സഹോദരി ഭര്‍ത്താവിനെ കതിരൂര്‍ പൊലീസും അറസ്റ്റ് ചെയ്തു. തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെതിരെ നേരത്തെ സമാനമായ പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

