Monday, May 6, 2024
spot_img

ലഷ്‌ക്കര്‍ ഭീകരന്‍ നദീം അബ്രാറിനെ സൈന്യം വധിച്ചു; പാക് ഭീകരനേയും, ലഷ്‌ക്കർ കമാൻഡറേയും സൈന്യം കീഴ്പ്പെടുത്തിയത് തന്ത്രപരമായ നീക്കത്തിലൂടെ

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ, ഒരു പാകിസ്ഥാൻ തീവ്രവാദിയും, ലഷ്‌കര്‍ കമാന്‍ഡറും കൊല്ലപ്പെട്ടു. ലഷ്‌ക്കറിന്റെ പ്രധാന നേതാക്കളിലൊരായ നദീം അബ്രാറാറാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരും കൊല്ലപ്പെട്ടത്. ദേശീയപാതയിൽ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സൈനികർ പ്രദേശത്ത് തമ്പടിച്ചത്. ഇതേതുടർന്ന് ദേശീയപാതയിൽ വിന്യസിച്ച ജമ്മു പോലീസ് സേനയും, സിആർപിഎഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിച്ചതെന്നാണ് .’ ഐ.ജി. വിജയ് കുമാർ വ്യക്തമാക്കിയത്.

അതേസമയം അബ്‌റാറിനെ സൈന്യം കീഴടക്കിയത് തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജമ്മുവിലെ വിവിധയിടങ്ങളിൽ ഭീകരമാണ സാധ്യതകളിലേക്ക് വിരൽചൂണ്ടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. അങ്ങനെ ദേശീയ പാതയിൽ ശക്തമായ വാഹന പരിശോധനയ്ക്കിടെയാണ് യാദൃശ്ചികമായി ലഷ്‌ക്കർ നേതാവിനെ പിടികൂടിയത്. സീറ്റിനടിയിൽ നിന്നും ഗ്രനേഡ് എടുക്കാൻ ബസ്സിലെ മുൻസീറ്റിലിരുന്ന അബ്‌റാർ എന്ന ലഷ്‌ക്കർ കമാൻഡർ ശ്രമിക്കുകയായിരുന്നു. എന്നാൽ അതേ വാഹനത്തിൽ സാധാരണ വേഷത്തിലിരുന്ന സുരക്ഷാ സൈനികർ ഇയാളെ പുറകിൽ നിന്ന് കടന്നുപിടിക്കുകയും വാഹനത്തിന്റെ ഡ്രൈവറെ അടക്കം പിടികൂടുകയും ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവരുടെ കേന്ദ്രം മനസ്സിലാക്കിയത്. അവിടെ നിന്ന് ആയുധം കണ്ടെടുക്കാൻ അബ്‌റാറിനെ എത്തിച്ച സമയത്താണ് അതേ വീട്ടിനകത്ത് ഒളിച്ചിരുന്ന പാക് ഭീകരൻ വെടിയുതിർത്തത്. തുടർന്നുള്ള പ്രത്യാക്രമണത്തിൽ അബ്‌റാറും പാക് ഭീകരനും കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തി. വീട്ടിൽ നിന്ന് രണ്ട് ഏ.കെ.47 തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തതായി വിജയ് കുമാർ അറിയിച്ചു. ഇതിനുപിന്നാലെ പ്രദേശത്ത് സൈന്യം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles