ബില്‍വാര: രാജസ്ഥാനില്‍ ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമക്കുനേരെ ദേശവിരുദ്ധരുടെ ആക്രമണം. ഞായറാഴ്ച രാത്രിയോടെ ബില്‍വാര ജില്ലയിലെ ഷാപുര നഗരത്തിലുളള പ്രതിമയാണ് തകര്‍ത്തത്. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനുപിന്നാലെയാണ് പ്രതിമ തകർത്തതെന്ന് നാട്ടുകാർ ആരോപിച്ചു.
ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭട്ട്, പോലീസ് ഓഫീസര്‍ ഹരേന്ദ്ര മഗവാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഷാപുര പോലീസ് അറിയിച്ചു.

