Saturday, May 18, 2024
spot_img

തത്വമയിയിലൂടെ പുഴ വീണ്ടും; പ്രേക്ഷകാഭ്യർത്ഥന മാനിച്ച് ‘പുഴ മുതൽ പുഴ വരെ’ യുടെ തത്വമയി ഒരുക്കുന്ന രണ്ടാമത്തെ പ്രത്യേക പ്രദർശനം ആരംഭിച്ചു;വീക്ഷിക്കാനെത്തി വൻ ജനക്കൂട്ടം

തിരുവനന്തപുരം: 1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കാനുള്ള ഇടത് ജിഹാദി കൂട്ടുകെട്ടിന്റെ ശ്രമത്തിനെതിരെയുള്ള ദേശീയവാദികളുടെ പ്രതിരോധമായ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന രാമസിംഹൻ ചിത്രത്തിന്റെ തത്വമയി ഒരുക്കുന്ന രണ്ടാമത്തെ പ്രത്യേക സൗജന്യ പ്രദർശനം തിരുവനന്തപുരം ഏരീസ് പ്ലെക്‌സിൽ വൈകുന്നേരം 06:30 ന് ആരംഭിച്ചു. ആദ്യത്തെ പ്രദർശനത്തിന് തുടർച്ചയെന്നോണം ഇത്തവണയും നിറഞ്ഞ സദസിലാണ് പ്രദർശനം നടക്കുന്നത്. പ്രശസ്ത നടനും നിർമ്മാതാവുമായ ദിനേശ് പണിക്കറടക്കമുള്ള വിശിഷ്ട വ്യക്തികൾ പ്രദർശനത്തിനെത്തി. നേരത്തെ ഈ മാസം 12 നും വിശിഷ്ട വ്യക്തികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം തത്വമയി സംഘടിപ്പിച്ചിരുന്നു. വലിയ പ്രതികരണമാണ് തത്വമയിയുടെ ഈ ഉദ്യമത്തിന് ലഭിച്ചത്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചാണ് രാണ്ടാമത്തെ പ്രദർശനം സംഘടിപ്പിച്ചത്.

മാർച്ച് 03 ന് തീയറ്ററുകളിലെത്തിയ സിനിമ വലിയ പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. കേരളത്തിലുടനീളം റിലീസിംഗ് സെന്ററുകളിൽ രണ്ടാം വാരം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ആദ്യദിവസങ്ങളിൽ പ്രദർശനം മാറ്റിവച്ച തീയറ്ററുകളിൽ ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയിട്ടുണ്ട്. 1921 ലെ വംശഹത്യയുടെ തമസ്കരിക്കപ്പെട്ട ചരിത്ര സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചത്രത്തിന്റെ പ്രമേയം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് തത്വമയിയുടെ പ്രത്യേക പ്രദർശനം.

Related Articles

Latest Articles