Saturday, December 13, 2025

ജഡ്ജിക്കെതിരായ പരാമർശം; സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജഡ്ജിക്കെതിരായുള്ള പരാമർശത്തിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്‌ജിയെ അപകീർത്തിപ്പെടുത്തി എന്ന് കാട്ടിയാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ കഴിഞ്ഞ തവണ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചിരുന്നു.

വിഷയത്തിൽ ജഡ്‌ജിയെ ആക്ഷേപിക്കാൻ ഉദേശിച്ചിരുന്നില്ലെന്നും, ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് സംവിധായകൻ കോടതിയിൽ വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്‌ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്‌ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്ന് ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പ്രതികരിച്ചതിനാണ് ഹൈക്കോടതി ബൈജുവിനെതിരെ സ്വമേധയാ കേസ് എടുത്തത്.

കേസിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി രണ്ട് വട്ടം ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായിരുന്നില്ല. മൂന്നാം തവണ കോടതി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ബൈജു കോടതിയിലെത്തി മാപ്പ് അപേക്ഷിക്കുക ആയിരുന്നു. കേസിലെ തുടർ നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ബൈജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി അനുവദിച്ചിരുന്നില്ല

Related Articles

Latest Articles