Sunday, September 27, 2026

ഹൈദരാബാദിൽ ദീപാവലി ആഘോഷത്തിനിടെ അപകടം; ഇരുപത്തി നാല് പേരുടെ കണ്ണിന് പരിക്കേറ്റു

ഹൈദരാബാദ് : മെഹ്ദിപട്ടണത്ത് ഇന്നലെ നടന്ന ദീപാവലി ആഘോഷത്തിനിടെ ഉണ്ടായ അപടത്തില്‍ നിരവധി പേരുടെ കണ്ണിന് സാരമായ പരിക്കേറ്റു. പടക്കം പൊട്ടിക്കുന്നതിനിടെയാണ് 24 പേരുടെ കണ്ണിന് പരിക്കേറ്റത്. പരിക്കേറ്റവരിൽ കുട്ടികളുമുണ്ട്. പരിക്കേറ്റവർ സരോജിനി ദേവി കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, ദീപാവലിയോടനുബന്ധിച്ച് നിരോധിത പടക്കങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കും കടകള്‍ക്കുമെതിരെ തെലങ്കാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (ടിഎസ്പിസിബി) അടുത്തിടെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു പരിശോധനകള്‍.

Related Articles

Latest Articles