Wednesday, May 15, 2024
spot_img

ദില്ലിയിൽ റസ്റ്റോറന്റിൽ തീപിടിത്തം; ആളപായമില്ല ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അഗ്നിശമനസേന

ദില്ലി : പിതാംപുരയിൽ റസ്റ്റോറന്റിൽ തീപിടിത്തം . ഫയർ ഫോഴ്സ് ദർപൺ റെസ്റ്റോറന്റിൽ എത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീ അണച്ചതായും മറ്റ് നടപടികൾ പുരോഗമിക്കുന്നതായും അഗ്നിശമനസേന അറിയിച്ചു.അതേസമയം നോയിഡയിലെ വെട്ടം സൊസൈറ്റിയിൽ ഇന്നലെ രാത്രി തീപിടിത്തമുണ്ടായി. അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി തീ അണച്ചു . 15-ാം നിലയിലെ ഒരു അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങി കിടന്ന നാല് പേരെ അഗ്നിശമന സേന രക്ഷപെടുത്തി.

Related Articles

Latest Articles