Saturday, May 18, 2024
spot_img

കളി സ്വന്തം രാജ്യത്ത് മതി… പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം; വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദേശം

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത വിദേശ വനിതയോട് രാജ്യം വിടാന്‍ നിര്‍ദേശം. നോര്‍വീജിയന്‍ പൗര യനേ യാഹാസനെതിരെയാണ് നടപടി. വിസ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലാണ് യനേ മേതെ പങ്കെടുത്തത്. പ്രതിഷേധത്തിന്റെയും അതില്‍ പങ്കെടുത്തതിന്റെയും ചിത്രങ്ങള്‍ യനേ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യാനേയെക്കെതിരെ നടപടി വന്നത്. ഇത് സംബന്ധിച്ച് യുവതിയെ ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന്‍ ഓഫിസ് അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. ഒക്ടോബറിലാണ് യനേ ഇന്ത്യയില്‍ എത്തിയത്. മാര്‍ച്ച് വരെയാണ് അവരുടെ വീസ കാലാവധി.

നേരത്തെ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ജര്‍മന്‍ സ്വദേശിയും മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയുമായ ജേക്കബ് ലിന്‍ഡന്‍താലിനെ തിങ്കളാഴ്ച മടക്കി അയച്ചിരുന്നു.

Related Articles

Latest Articles