Sunday, May 26, 2024
spot_img

പാകിസ്ഥാനിലെ വെട്ടുകിളികളും ശല്യങ്ങൾ,നട്ടം തിരിഞ്ഞു ഗുജറാത്ത് കർഷകർ

ഗാന്ധിനഗര്‍: പ്രതികൂല കാലാവസ്ഥ മൂലമുള്ള വിളനാശങ്ങള്‍ക്കു പുറമേ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉറക്കംകെടുത്തി രൂക്ഷമായ വെട്ടുകിളി ആക്രമണം. ലക്ഷക്കണക്കിന് വെട്ടുകിളികള്‍ കൂട്ടമായെത്തി വിളനശിപ്പിക്കുമ്പോള്‍ എങ്ങനെ നേരിടണമെന്നറിയാതെ നട്ടംതിരിയുകയാണ് ജനങ്ങളും ഭരണകൂടവും.

പാകിസ്താനിലെ സിന്ധ് മേഖലയില്‍നിന്നാണ് വെട്ടുകിളികള്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലേയ്ക്കും ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ വിവിധ പ്രദേശങ്ങളിലേയ്ക്കും എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ഗുജറാത്തിലെ അതിര്‍ത്തി ജില്ലകളായ ബനസ്‌കന്ദ, പത്താന്‍, കച്ച് എന്നിവിടങ്ങളിലെ 20 താലൂക്കുകളിലാണ് ആക്രമണം രൂക്ഷമായിരിക്കുന്നത്. ബനസ്‌കന്ദയാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ജില്ല. പടിഞ്ഞാറന്‍ രാജസ്ഥാനിലെ ജലോര്‍, ജോധ്പുര്‍, ബിക്കാനിര്‍ ജയ്‌സാല്‍മിര്‍ എന്നിവിടങ്ങളിലും ശല്യം രൂക്ഷമാണ്.

ആവണക്ക്, ജീരകം, പരുത്തി, ഗോതമ്പ് അടക്കമുള്ള പുല്‍ ഇനത്തില്‍പ്പെട്ട ചെടികള്‍ തുടങ്ങിയവയെ കൂട്ടത്തോടെ തിന്നുനശിപ്പിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പാടങ്ങളിലും കൃഷിയിടങ്ങളിലും പറന്നുനടക്കുന്ന പ്രാണികള്‍, രാത്രിയില്‍ സസ്യങ്ങളില്‍ ഇരിക്കും. ഇവയെ ഓടിക്കുന്നതിനായി ചെണ്ട കൊട്ടുകയും പാത്രങ്ങളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ഇല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്

Related Articles

Latest Articles