Saturday, May 18, 2024
spot_img

മഹാരാഷ്ട്രയിൽ മന്ത്രിസഭ പുനഃസംഘടന; ഉപമുഖ്യമന്ത്രി സ്ഥാനത്തൊപ്പം അജിത് പവാറിന് ധനകാര്യവും പ്ലാനിങ് വകുപ്പും

മുംബൈ : എൻഡിഎ മുന്നണിയിലേക്ക് ചേക്കേറിയ മുൻ പ്രതിപക്ഷ നേതാവ് അജിത് പവാർ വിഭാഗം എൻസിപി എംഎൽഎമാരെ ഉൾപ്പെടുത്തി മഹാരാഷ്ട്രയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഉപ മുഖ്യമന്ത്രി സ്ഥാനം നേരത്തെ തന്നെ കിട്ടിയിരുന്ന അജിത് പവാറിന് ധനകാര്യവകുപ്പിന്റെയും പ്ലാനിങ് വകുപ്പിന്റെയും ചുമതല കൂടി നൽകും. ഗിലിപ് വാൽസെ പാട്ടിൽ സഹകരണ വകുപ്പിന്റെയും ധനഞ്ജയ് മുണ്ടെ കൃഷി വകുപ്പിന്റെയും ഭക്ഷ്യ–പൊതുവിതരണ–ഉപഭോക്തൃകാര്യ വകുപ്പിന്റെ ചുമതല ഛഗൻ ഭുജ്​ബലിനും ഡ്രഗ് ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ ചുമതല ധരംറാവുബാബ അത്രമിനും ലഭിക്കും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഹസന്‌‍‍ മുഷ്റിഫും ദുരിതാശ്വാസ–ദുരന്തനിവാരണ, പുനരധിവാസ വകുപ്പുകൾ അനിൽ പാട്ടിലും നയിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പിൽ അതിഥി താത്കറെയും കായിക–യുവജനക്ഷേമ വകുപ്പിൽ സഞ്ജയ് ബൻസോദെയും മന്ത്രിമാരായി ചുമതലയേൽക്കും .

Related Articles

Latest Articles