ചണ്ഡീഗഡ്: പഞ്ചാബിൽ പുതിയ മന്ത്രി സഭാരൂപീകരണവും ചർച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കെ മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകീട്ടോടെ നടക്കും. പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് പഞ്ചാബ് മന്ത്രിസഭയിൽ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി.
പുതിയ മന്ത്രിസഭയിലേക്ക് 18 എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മന്ത്രിസഭയിൽ ഏഴ് പുതുമുഖങ്ങൾ ഉണ്ടായിരിക്കും.
അതേസമയം അമരീന്ദർസിംഗിന്റെ അടുപ്പക്കാരായ അഞ്ചുപേരെ ഒഴിവാക്കും എന്നതും നിർണായകമാണ്. മാത്രമല്ല, സംസ്ഥാന കോൺഗ്രസിനോട് ഇടഞ്ഞുനിൽക്കുന്ന സുനിൽ ജാക്കറേയ്ക്ക് സുപ്രധാനപദവി നൽകി അനുനയിപ്പിക്കാനാണ് ശ്രമം.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുക എന്നാണ് സൂചന. മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി കഴിഞ്ഞ ദിവസമാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. മാത്രമല്ല, മന്ത്രിസഭയിൽ അടിയന്തിര മാറ്റങ്ങൾ നടത്തണം എന്ന ആവശ്യവുമായി രാഹുൽഗാന്ധിയേയും ചരൺജിത്ത് സിംഗ് ചന്നി കണ്ടിരുന്നു.
റാണ ഗുർമീത് സിംഗ്, ബാൽബിർ സിംഗ്, സാധു സിംഗ്, ഗുർപീത് സിംഗ്, സുന്ദർശ്യാം അറോറ എന്നിവരെയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ പഞ്ചാബ് കോൺഗ്രസ്സിൽ സിദ്ധുവിന്റെ സ്വാധീനമാണ് കൂടുതൽ ശക്തമാവാൻ പോകുന്നത്. ഒപ്പം ആഭ്യന്തരകലഹവും പഞ്ചാബ് കോൺഗ്രസ്സിൽ രൂക്ഷമാവും.
അതേസമയം, രാജിവെച്ചതിനു പിന്നാലെ അമരീന്ദര്‍ സിദ്ദുവിനു നേരെ പോര്‍മുഖം തുറന്നിരുന്നു. സിദ്ദു ദേശവിരുദ്ധനും അപകടകാരിയുമാണെന്നും കുറ്റപ്പെടുത്തിയ അമരീന്ദര്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ തോല്‍വി ഉറപ്പാക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും വ്യക്തമാക്കി.
സിദ്ദുവിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് അമരീന്ദര്‍ നടത്തിയത്. സിദ്ദു ഡ്രാമാ മാസ്റ്റര്‍ ആണെന്നും അപകടകാരിയാണെന്നും അമരീന്ദര്‍ പറഞ്ഞു. പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നിക്കു മീതേ സിദ്ദു സൂപ്പര്‍ സി.എം. ചമയുകയാണെന്നും അമരീന്ദര്‍ ആരോപിച്ചു.
മാത്രമല്ല പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗിനെ കേന്ദ്ര മന്ത്രി രാംദാസ് അഥവാലെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ‘തന്നെ അപമാനിച്ച കോണ്‍ഗ്രസിനെ അദ്ദേഹം ഉപേക്ഷിക്കണം. അടുത്തവര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ അധികാരത്തിലെത്തിക്കാന്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അമരീന്ദറിനാകുമെന്നും അഥവാലെ പറഞ്ഞു.
‘നിങ്ങളെ അപമാനിച്ച ഒരു പാര്‍ട്ടിയില്‍ തുടരുന്നതിന്റെ പ്രയോജനം എന്താണെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ ചേരാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. എന്‍.ഡി.എയില്‍ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്നു. പഞ്ചാബില്‍ എന്‍.ഡി.എയെ അധികാരത്തിലെത്തിക്കാന്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അമരീന്ദറിനാകുമെന്നും’ അഥവാലെ പ്രതികരിച്ചു.
twitter retweets kopen
