Saturday, May 18, 2024
spot_img

ഫോൺ വിളിയും ബസ് ഓടിക്കലും ഒരുമിച്ച് ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച് ഡ്രൈവർ. കോഴിക്കോട് നിന്നും പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ്സിലെ ഡ്രൈവറാണ് ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ചത്. ഇയാൾ ഫോൺ ചെയ്യുന്ന ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലിൽ പകർത്തുകയായിരുന്നു.

.7 കിലോമീറ്ററിനിടയിൽ എട്ട് തവണയാണ് ഇയാൾ ഫോൺ ചെയ്തത്. ഈ ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ 10.00 മണിക്ക് ഫറോക്ക് ജോയിന്റ് ആർടിഒ ഓഫീസിൽ ഡ്രൈവറോട് ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു

Related Articles

Latest Articles