Wednesday, September 30, 2026

കൊച്ചിയിൽ ബസുകളിൽ വ്യാപക പരിശോധന ; മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവർമാർ കസ്റ്റഡിയിൽ

കൊച്ചി : ബസുകളിൽ വ്യാപക പരിശോധന നടത്തുകയാണ് പോലീസ്. ഇന്ന് കൊച്ചിയിൽ നടന്ന പരിശോധനയിൽ ആറ് ഡ്രൈവമാരെയാണ് മദ്യപിച്ച് ബസ് ഓടിച്ചതിന് പോലിസ് കസ്റ്റഡിയിലെടുത്തത് രണ്ട് കെ എസ് ആർ ടി സി ഡ്രൈവർമാരും നാല് സ്കൂൾ ബസ് ഡ്രൈവർമാരുമാണ് പോലീസിന്റെ പിടിയിലായത്. 20 ലേറെ ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

കൊച്ചിയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചതിനെ തുടർന്നാണ് കൊച്ചിയിൽ ബസുകളിൽ പരിശോധന കർശനമാക്കിയത്. അമിതവേഗത അറിയിക്കാൻ ബസുകളിൽ ടോൾ ഫ്രീ നമ്പർ പതിക്കും. ഇന്ന് മുതലാണ് സ്റ്റിക്കർ പതിച്ച് തുടങ്ങുക.

Related Articles

Latest Articles