India

എലിയെപ്പേടിച്ച് ഇല്ലം ചുട്ട് കോളേജ് അധികൃതർ; ടാപ്പ് കള്ളനെ പിടികൂടാൻ ടോയ്‌ലറ്റിനുള്ളിലും ക്യാമറ! പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

ലഖ്‌നൗ : കോളേജില്‍ ടോയ്‌ലറ്റിനുള്ളിലും സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവത്തില്‍ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ‘വിദ്യാർത്ഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’ എന്നാരോപിച്ച് ഉത്തർപ്രദേശ് അസംഗറിലെ ഡിഎവി പിജി കോളേജ് വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. കോളേജ് പരിസരത്ത് നിന്ന് ടാപ്പുകള്‍ പതിവായി കാണാതായതോടെയാണ് മോഷ്ടാവിനെ പിടികൂടുന്നതിനായി ടോയ്‌ലറ്റിലടക്കം കോളേജ് അധികൃതര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.

സ്ഥിരമായി വാട്ടര്‍ ടാപ്പുകള്‍ മോഷണം പോകുന്നത് തടയുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും അബദ്ധവശാലാണ് ഒരു ക്യാമറ ടോയ്‌ലറ്റിനുള്ളിൽ ഘടിപ്പിച്ചതെന്നും കോളേജ് അധികൃതര്‍ വിശദീകരണം നല്‍കി. ക്യാമറ ഉടന്‍തന്നെ നീക്കുമെന്നും അധികൃതര്‍ ഉറപ്പ് നൽകിയിട്ടുണ്ട് .

ടാപ്പുകളുടെ മോഷണത്തിന് തടയിടാൻ മറ്റ് മാര്‍ഗങ്ങൾ സ്വീകരിച്ചതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളേജ് അധികൃതരില്‍ നിന്ന്അനുകൂലനിലപാട് ലഭിച്ചതോടെ വിദ്യാർത്ഥി പ്രതിഷേധം അവസാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

20 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

1 day ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

1 day ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

5 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

5 days ago