Sunday, May 19, 2024
spot_img

നവഗ്രഹങ്ങളുടെ ദോഷം നിങ്ങൾക്ക് ഏൽക്കുന്നുണ്ടോ ? പ്രീതിക്കായി ജപിക്കാം ഈ സ്തോത്രങ്ങൾ

നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ് നവഗ്രഹങ്ങള്‍. ജ്യോതിഷപ്രകാരം നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇതുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ നമ്മുടെ ഉയര്‍ച്ചയെ ബാധിക്കുമെന്നാണ് വിശ്വാസം. എന്നാൽ ഓരോ ഗ്രഹങ്ങളുടെയും സ്തോത്രങ്ങള്‍ നിത്യവും ജപിച്ചാൽ നവഗ്രഹ ദോഷങ്ങള്‍ നീങ്ങുമെന്ന് ജ്യോതിഷം പറയുന്നു. നവഗ്രഹ സ്തോത്രങ്ങള്‍

സൂര്യന്‍

‘ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്‌നം
പ്രണതോസ്മി ദിവാകരം’

ചന്ദ്രന്‍

‘ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മുകുടഭൂഷണം’

ചൊവ്വ

‘ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം’

ബുധന്‍

‘പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൌമ്യം സൌമ്യഗുണോപേദം
തം ബുധം പ്രണമാമ്യഹം’

വ്യാഴം

‘ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം’

ശുക്രന്‍

ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താനാം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി

‘നീലാംജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം’

രാഹു

‘അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദതം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം’

കേതു

‘പലാശപുഷ്പസംകാശം
താരകാഗ്രഹമസ്തകം
രൌദ്രം രൌദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം’

നവഗ്രഹപ്രീതിക്ക് പൂക്കള്‍ കൊണ്ടുള്ള ഉപാസന വളരെ ഉത്തമമാണ്. ഓരോ ഗ്രഹങ്ങള്‍ക്കും ഓരോ പൂക്കള്‍ കൊണ്ടുള്ള ഉപാസനയാണ് നടത്തേണ്ടത്. സൂര്യനും കുജനും ചുവന്നപൂക്കളും ചന്ദ്രനും ശുക്രനും വെളുത്ത പൂക്കളും ശനിക്ക് കറുപ്പ്, നീല പൂക്കളും വ്യാഴത്തിന് മഞ്ഞ പൂക്കളും ബുധന് പച്ച പൂക്കളും ഉപയോഗിച്ച് ഉപാസന നടത്തിയാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകും.

Related Articles

Latest Articles