TECH

ഗെയിമിംഗ് പ്രാന്തന്മാരെ…നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം !!ഐക്യുവിൽ ചീഫ് ഗെയിമിങ് ഓഫീസറായി ജോലിയിൽ പ്രവേശിക്കാം; ശമ്പളം 10 ലക്ഷം രൂപ

ഗെയിമിങ്ങിൽ അസാധാരണമായ വൈഭവവും 25 വയസ്സിന് താഴെയുള്ളവരാണോ നിങ്ങൾ, എങ്കിൽ ഐക്യുവിന്റെ ചീഫ് ഗെയിമിങ് ഓഫീസറായി ജോലിയിൽ പ്രവേശിക്കാൻ നിങ്ങൾക്ക് അവസരം. ആറ് മാസത്തെ ശമ്പളമായി 10 ലക്ഷം രൂപയാണ് ലഭിക്കുക. ഒപ്പം മൊബൈൽ ഗെയിമിങ്, എസ്‌പോർട്‌സ് അനുഭവങ്ങൾ സൃഷ്ടിക്കുന്നതിന് ഐക്യുമായി സഹകരിക്കുകയും ചെയ്യാം. യോഗ്യരായ വ്യക്തികൾക്ക് ഐക്യുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ജോലിക്കായുള്ള രജിസ്ട്രേഷൻ പ്രക്രിയ 2023 മെയ് 30ന് ആരംഭിച്ചു, 2023 ജൂൺ 11 വരെ അപേക്ഷിക്കാനാകും.

വിപണിയിലേക്കെത്താനിരിക്കുന്ന പുതുതലമുറ ഫോണുകളിലെ ഗെയിമുകൾ കളിക്കുക അതിന്റെ അനുഭവങ്ങള്‍ പങ്കിടുക,ഗെയിമിങ് ലോകത്തെ ഐക്യു ഫോണുകളുടെ സാധ്യതകൾ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ചീഫ് ഗെയിമിങ് ഓഫീസറുടെ ജോലി. ഒരു സ്ഥിര ജോലി അല്ലെന്നതിനാൽ മറ്റ് ജോലി ചെയ്യുന്നവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാനാകും. ഗെയിമിങ് താൽപര്യം, പ്രായം, ഇന്ത്യക്കാരനായിരിക്കണം എന്നിവ മാത്രമാണ് യോഗ്യതകൾ

Anandhu Ajitha

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

2 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

2 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

2 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

3 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

3 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

3 hours ago