Sunday, May 12, 2024
spot_img

ഹൃദയത്തെ സംരക്ഷിക്കാം; ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ അഞ്ച് സൂപ്പർ ഫുഡുകൾ

ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ വ്യായാമത്തെ പോലെ പ്രധാനമാണ് പോഷകഗുണമുള്ള ഭക്ഷണങ്ങളും.ഹൃദ്രോഗമുള്ളവർ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.ശരിയായ രീതിയിൽ പോഷകഗുണമുള്ള ആഹാരങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഒഴുവാക്കാം.
എണ്ണയുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രോട്ട‍ീനു വേണ്ടി മുട്ടയുടെ വെള്ള, മത്സ്യം, ചിക്കൻ എന്നിവ കഴിക്കാം. മത്സ്യങ്ങളിലുള്ള ഒമേഗ–3 ഫാറ്റി ആസിഡാണ് ഹൃദയാരോഗ്യത്തിനു സഹായകമാകുന്നത്.

ശരീരത്തിലെ എല്ലാ അവയവങ്ങളെയും ദോഷകരമായ വിഷവസ്തുക്കളിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷിയും ഉപാപചയ പ്രവർത്തനവും വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും വീക്കം കുറയ്ക്കാനും സൂപ്പർഫുഡുകൾ സഹായിക്കും.കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുന്നതിനും മികച്ചൊരു ഭക്ഷണമാണ് പാലക്ക് ചീര.

സാധാരണ കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്താൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് അവാക്കാഡോ. സന്ധിവാതം ലഘൂകരിക്കുന്നതിനും കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

പ്രോട്ടീൻ, ഫൈബർ, കോപ്പർ, തയാമിൻ, കോപ്പർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡിൽ ലിഗ്നൻസ് എന്ന സംയുക്തം ക്യാൻസറിന്റെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്നു.

 

ഗ്രീൻ ടീയിൽ എപിഗല്ലോകാടെച്ചിൻ-3-ഗാലേറ്റ് എന്ന കാറ്റെച്ചിൻ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷിക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും
സഹായിക്കുന്നു.

.

Related Articles

Latest Articles