Sunday, April 28, 2024
spot_img

മാതൃത്വത്തില്‍ പ്രവേശിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ദീര്‍ഘകാല അവധി നല്‍കണമെന്ന ആവശ്യവുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍

മാതൃത്വത്തില്‍ പ്രവേശിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ദീര്‍ഘകാല അവധി നല്‍കണമെന്ന ആവശ്യവുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. കുഞ്ഞിന്റെ ജനനശേഷം ആറ് വര്‍ഷത്തെ അവധി അമ്മമാര്‍ക്ക് നല്‍കണമെന്ന് സംവിധായകന്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതിയോട് ഒരു അഭ്യര്‍ത്ഥന എന്നു തുടങ്ങുന്ന കുറിപ്പിലൂടെയാണ് അല്‍ഫോന്‍സ് പുത്രന്‍ ഇക്കാര്യം പറയുന്നത്.

 

രാജ്യത്തിന്റെ ഭാവിയായ കുഞ്ഞുങ്ങളെ ആ കാലയളവില്‍ നോക്കുന്ന അമ്മമാര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും എത്തിക്കേണ്ടത് സര്‍ക്കാരിന്റെ കടമായാണെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. അമ്മമാര്‍ക്കല്ലാതെ മറ്റാര്‍ക്കും കുട്ടികളെ നോക്കാന്‍ കഴിയില്ലെന്നും കുട്ടികളെയും രാജ്യത്തെയും സഹായിക്കാന്‍ അമ്മമാരെ സഹായിക്കുവെന്നും അല്‍ഫോന്‍സ് പുത്രന്‍ കൂട്ടിച്ചേര്‍ത്തു.

 

സുപ്രീം കോടതിയോട് ഒരു അഭ്യര്‍ത്ഥന… മാതൃത്വത്തില്‍ പ്രവേശിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ജനനശേഷം കുഞ്ഞിനെ പരിപാലിക്കാന്‍ 6 വര്‍ഷത്തെ നിര്‍ബന്ധിത അവധി നല്‍കണം. ആ സമയത്ത് അമ്മയ്ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന ആവശ്യങ്ങളും എത്തിക്കേണ്ടത് സര്‍ക്കാരുകളുടെ കടമയാണ്. ജോലിക്ക് പോകുന്ന അമ്മമാരാണെങ്കില്‍ അവര്‍ക്ക് ദയവായി അവധി നല്‍കുക.

 

ഏതൊരു രാജ്യത്തിന്റെയും ഭാവിയായ തന്റെ കുഞ്ഞിനെ നോക്കാനുള്ളതാണ് 6 വര്‍ഷത്തെ ലീവ്. കാരണം അമ്മമാര്‍ നല്‍കുന്ന പരിപാലനം മറ്റാര്‍ക്കും നല്‍കാനാവില്ല. ഔദ്യോഗികമായി അവധി നല്‍കിയാല്‍ അത് രാജ്യത്തിനും ഗുണം ചെയ്യും. സുപ്രീം കോടതിയോ സര്‍ക്കാരോ ആശുപത്രികളോ മാധ്യമങ്ങളോ ജോലി ചെയ്യുന്ന രക്ഷിതാക്കളോ കുട്ടികളെ നന്നായി നോക്കുമെന്ന് കരുതുന്നില്ല. അതിനാല്‍ എല്ലാ അമ്മമാര്‍ക്കും സമയം നല്‍കുക.

 

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ അമ്മമാര്‍ക്ക് അവധി വേണമെന്ന് അവര്‍ കരുതിയിരുന്നില്ലായിരിക്കാം. പക്ഷേ ഇന്ന് എല്ലാ അമ്മമാരും കോടതിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ സൗകര്യങ്ങളൊന്നും തന്നെ ലഭിക്കാത്ത രാഞ്ജിമാരാണ്. അതിനാല്‍ സുപ്രീം കോടതി ഇക്കാര്യം പരിശോധിക്കേണ്ട സമയമായിരിക്കുന്നു. ഒരു കുട്ടിക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ പ്രായമാണ് 6 വയസ്സ്. അതുവരെ കുട്ടികളെ ആര് സഹായിക്കും? കുട്ടികളെ സഹായിക്കാന്‍ ആരുമില്ല.

 

യഥാര്‍ത്ഥ മാതാപിതാക്കളെക്കാള്‍ കുട്ടികളെ മറ്റുള്ളവര്‍ നന്നായി നോക്കുമെന്ന് കരുതാന്‍ ഇത്് ഒരു കെട്ടുകഥയല്ല. യഥാര്‍ത്ഥ മാതാപിതാക്കളല്ലാതെ മറ്റാരും കുട്ടുകളെ നോക്കില്ലെന്നതാണ് വസ്തുത. വസ്തുതകള്‍ കയ്‌പേറിയതാണ്. അതുകൊണ്ട് ഓരോ സമൂഹവും കെട്ടിപ്പടുക്കുന്നത് ഒരു കുടുംബമാണ്. അമ്മയുണ്ടെങ്കില്‍ ഓരോ കുടുംബവും പുഞ്ചിരിക്കും. മതിയായ സമയമുണ്ടെങ്കില്‍ മാത്രമേ അമ്മയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയൂ. അതിനാല്‍ സമയം പണം. കുട്ടികളെയും രാജ്യത്തെയും സഹായിക്കാന്‍ അമ്മാരെ സഹായിക്കൂ

Related Articles

Latest Articles