Health

വ്യായാമം ചെയ്യാതെ തടി കുറയ്ക്കാന്‍ കഴിയുമോ?; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ …

തടി കുറയ്ക്കണം എന്നത് മിക്കവാറും പേര്‍ക്കുമുള്ള ലക്ഷ്യമാണ്.കാരണം തടി കൂടുന്നത് സൗന്ദര്യത്തിനും അത്പോലെ തന്നെ ആരോഗ്യത്തിനും ദോഷം ചെയ്യും.തടി കുറയ്ക്കാന്‍ വേണ്ട അടിസ്ഥാന വഴികളെക്കുറിച്ച് ചോദിച്ചാല്‍ ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നതാണെന്ന് പറയാം. ഭക്ഷണം നിയന്ത്രിയ്ക്കുന്നവര്‍ക്ക് പോലും ചിലപ്പോള്‍ വ്യായാമം ചെയ്യാന്‍ മടിയായിരിക്കും.എന്നാൽ വ്യായാമം ചെയ്യാതെ തന്നെ തടി കുറയ്ക്കാന്‍ വഴികളുണ്ട്.

​1. ഇരിപ്പിന് പകരം നില്‍ക്കുക

നില്‍ക്കുക എന്നതാണ് ഇതിനുള്ള പ്രധാനപ്പെട്ട ഒരു വഴി. നില്‍ക്കുന്നത് തടി കുറയ്ക്കുക മാത്രമല്ല, നമ്മുടെ കാലുകളിലേയും നടുവിലേയും മസിലുകളെ ശക്തിപ്പെടുത്തുകയും കൂടി ചെയ്യുന്നു. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഉപാപചയ പ്രക്രിയ അഥവാ മെറ്റബോളിസമാണ് ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ ഉപകാരപ്പെടുന്നത്. നില്‍ക്കുമ്പോള്‍ മെറ്റബോളിസം തോത് വര്‍ദ്ധിയ്ക്കും. അതേ സമയം ഏറെ നേരം ഇരിയ്ക്കുമ്പോള്‍ മെറ്റബോളിസം കുറയുന്നു. ഏറെ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക്, പ്രത്യേകിച്ച് കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ചെയ്യുന്നവര്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഉയര്‍ത്തി വയ്ക്കാന്‍ സാധിയ്ക്കുന്ന ഇത്തരം ടേബിളുകള്‍ ഇന്ന് ലഭ്യമാണ്. Intercourse And Weight: സെക്‌സ് സ്ത്രീയുടെ തടി കൂട്ടുമോ?

  1. ​ലിഫ്റ്റിന് പകരം കോണിപ്പടികള്‍

ലിഫ്റ്റിന് പകരം കോണിപ്പടികള്‍ ഉപയോഗിയ്ക്കുക എന്നതാണ് മറ്റൊരു വഴി. കോണിപ്പടികള്‍ കയറിയറങ്ങുന്നത് നല്ലൊരു വ്യായാമമാര്‍ഗമാണ്. ആരോഗ്യം ലഭിയ്ക്കും, ഒപ്പം കലോറി കുറയുകയും ചെയ്യും. ലിഫ്റ്റ് സൗകര്യം ലഭ്യമാണെങ്കിലും കയറാവുന്നത്ര കോണിപ്പടികള്‍ തന്നെ കയറുക. ഇത് ഓഫീസിലെങ്കിലും വീട്ടിലെങ്കിലും. വീട്ടില്‍ കോണിപ്പടികളുണ്ടെങ്കില്‍ ഇത് കയറിയിറങ്ങുന്നത് തന്നെ നല്ലൊരു വ്യായാമമാണ്.

  1. ​ആരോഗ്യകരമായ ഡയറ്റ്

ആരോഗ്യകരമായ ഡയറ്റ് പാലിയ്ക്കുകയെന്നതാണ് മറ്റൊരു കാര്യം. ദോഷകരമായ കൊഴുപ്പുകള്‍ ഒഴിവാക്കുക. ധാരാളം നാരുകള്‍ അടങ്ങിയവ ശീലമാക്കുക. പച്ചക്കറികളും പഴങ്ങളും സാലഡുകളും സൂപ്പുമെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമാക്കുക. മധുരം കുറയ്ക്കാം, കൊഴുപ്പ് കുറയ്ക്കാം, ഉപ്പ് കുറയ്ക്കാം, എണ്ണ കുറയ്ക്കാം, കാര്‍ബോഹൈഡ്രേറ്റുകള്‍ കുറയ്ക്കാം. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികളാണ്. ഹോട്ടല്‍ ഫുഡ് ഒഴിവാക്കി കഴിവതും വീട്ടിലെ ഫുഡ് കഴിയ്ക്കുക. സമയാസമയം മിതമായി കഴിയ്ക്കാം.

  1. ​വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി കുറവ് എല്ലുകളുടെ ആരോഗ്യം മാത്രമല്ല കളയുക. ഇത് മെറ്റബോളിസം കുറയ്ക്കും. തടി കൂടാന്‍ ഇടയാക്കും. പല ആരോഗ്യ പ്രശ്‌നങ്ങളും വരുത്തുന്ന ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഒപ്പം തടി കൂടാനും കാരണമാകും. ഇതിന് പരിഹാരമായി ദിവസവും അല്‍പനേരം സൂര്യപ്രകാശമേല്‍ക്കുക. ഇതാണ് വൈറ്റമിന്‍ ഡിയുടെ ഏറ്റവും നല്ല ഉറവിടം. ഒപ്പം കൂണ്‍, മുട്ട പോലുള്ള ചില ഭക്ഷണ വസ്തുക്കളും ഈ ഗുണം ലഭിയ്ക്കാന്‍ സഹായിക്കും.

  1. ​നല്ല ഉറക്കം

നല്ല ഉറക്കം പരമ പ്രധാനമാണ്. ഉറക്കം കുറയുന്നത് തടി കൂടാന്‍ പല തരത്തിലും ഇടയാക്കും. ഇത് ഹോര്‍മോണ്‍ പ്രശ്്‌നങ്ങളുണ്ടാക്കും. സ്‌ട്രെസ് കൂട്ടും. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ മെറ്റബോളിസത്തെ ബാധിയ്ക്കുന്ന ഒന്നാണ്. ഇതു പോലെ തൈറോയ്ഡ്, പിസിഒഎസ് പോലുള്ള പല ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും ഉറക്കക്കുറവും നേരം തെറ്റിയുള്ള ഉറക്കവും വഴിയൊരുക്കും. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ബോഡി ക്ലോക്ക് കൃത്യമായി ചലിയ്ക്കാന്‍ സഹായിക്കും. 6-7 മണിക്കൂര്‍ നേരമെങ്കിലും ഉറക്കം ലഭിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

12 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

12 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

14 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

14 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

16 hours ago