ഒട്ടാവ : ഹിന്ദുക്കൾ സമ്പന്നമാക്കിയ കാനഡയെ ഖലിസ്ഥാനി ഭീകരർ മലിനമാക്കിയെന്ന് തുറന്നടിച്ച് ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യ. രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഖലിസ്ഥാനികൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വിമർശിച്ചു. എഡ്മോന്റണിലുള്ള ഹിന്ദു ക്ഷേത്രം ഖലിസ്ഥാൻ അനുകൂലികൾ തകർത്ത സാഹചര്യത്തിലാണ് ചന്ദ്ര ആര്യ പ്രതികരണവുമായി രംഗത്തെത്തിയത്.
ഖലിസ്ഥാനികൾ കാരണം കാനഡയിൽ വർദ്ധിച്ചുവരുന്ന ഹിന്ദുഫോബിയയാണ് ബാപ്സ് സ്വാമിനാരായൺ മന്ദിർ തകർക്കപ്പെടാൻ കാരണമെന്നും ചന്ദ്ര ആര്യ ചൂണ്ടിക്കാട്ടി. ആൽബെർട്ടാ സ്റ്റേറ്റിലെ എഡ്മോന്റണിൽ തിങ്കളാഴ്ച രാവിലെയായിരുന്നു ഖലിസ്ഥാനികളുടെ ആക്രമണം ഉണ്ടായത്. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളോടെയായിരുന്നു ഖലിസ്ഥാനികളുടെ ആക്രമണം.
അതേസമയം, സംഭവത്തെ കനേഡിയൻ എംപി ചന്ദ്ര ആര്യ അപലപിച്ചതോടെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരർ ഗുർപത്വന്ത് സിംഗ് പന്നൂൻ രംഗത്തെത്തി. ചന്ദ്ര ആര്യ അടക്കമുള്ള കനേഡിയൻ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നാണ് പന്നൂൻ ആവശ്യപ്പെട്ടത്. എന്നാൽ കാനഡയാണ് തങ്ങളുടെ ഭൂമിയെന്ന് ചന്ദ്ര ആര്യ ചുട്ട മറുപടി നൽകി.

