Saturday, January 3, 2026

വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​; കൂ​ടു​ത​ൽ ചെ​ടി​ക​ൾ വ​ള​ർ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പ് ന​ട​ത്തി
വ​രു​ന്ന​തി​നിടെ യുവാവ് കുടുങ്ങി

ആ​ല​പ്പു​ഴ: വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് അ​റ​സ്റ്റിൽ. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ കൊ​ട്ടാ​ര​ത്തി​ൽ പു​ഴ കി​ഴ​ക്കേ​തി​ൽ പ്ര​സാ​ദി​ന്‍റെ മ​ക​ൻ പ്ര​ശാ​ന്താ​ണ്(31) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി പ്ര​തി
വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്താണ് ര​ഹ​സ്യ​മാ​യി ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തിയിരുന്നത്. ഒ​ന്ന​ര മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ
ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ന്നിട്ടുണ്ട്. കൂ​ടു​ത​ൽ ചെ​ടി​ക​ൾ വ​ള​ർ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പ് ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്രതി പി​ടി​യി​ലാ​യ​ത്.

കഞ്ചാവ് ചെ​ടി വ​ള​ർ​ത്തു​ന്ന​താ​യി പൊലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles