Can't stop laughing..! South Indian actress Anushka Shetty suffers from rare disease; Fans have asked the reason for staying away from movies for 3 years
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്ക്ക് പ്രീയങ്കരിയാണ് അനുഷ്ക ഷെട്ടി. ബാഹുബലിയിലെ ദേവസേന എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ താരം ഒട്ടേറെ ആരാധകരെ നേടിയെടുത്തിരുന്നു. എന്നാൽ മൂന്ന് വർഷമായി അനുഷ്ക സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്തിനാണ് അനുഷ്ക സിനിമയിൽ നിന്ന് 3 വർഷം ഇടവേള എടുത്തതെന്ന് ചോദിക്കുകയാണ് ആരാധകർ. മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ഇപ്പോൾ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
നിശബ്ദം എന്ന ഹൊറർ ചിത്രത്തിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്. കുറച്ചു നാൾ മുമ്പ് ഒരു അഭിമുഖത്തിൽ തനിക്ക് അപൂർവവും വിചിത്രവുമായ ഒരു രോഗമുള്ളതായി അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയിരുന്നു. എനിക്ക് ചിരിക്കുന്ന രോഗമുണ്ട് എന്നും ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് വരെ തുടരും. കോമഡി രംഗങ്ങൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരി നിർത്താൻ പറ്റാതെ വന്നിട്ടുണ്ട്. പലപ്പോഴും പല തവണ സിനിമകളുടെ ഷൂട്ടിംഗ് പോലും ഇതുമൂലം തടസപ്പെട്ടിട്ടുണ്ടെന്നും അനുഷ്ക പറഞ്ഞിരുന്നു.
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…