Saturday, November 14, 2026

ചിരി നിർത്താൻ കഴിയില്ല..! തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടിക്ക് അപൂർവ്വരോഗം; 3 വർഷം സിനിമയിൽ നിന്ന് മാറിനിന്നതിൽ കാരണം ആരാഞ്ഞു ആരാധകർ

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രീയങ്കരിയാണ് അനുഷ്ക ഷെട്ടി. ബാഹുബലിയിലെ ദേവസേന എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ താരം ഒട്ടേറെ ആരാധകരെ നേടിയെടുത്തിരുന്നു. എന്നാൽ മൂന്ന് വർഷമായി അനുഷ്ക സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്തിനാണ് അനുഷ്ക സിനിമയിൽ നിന്ന് 3 വർഷം ഇടവേള എടുത്തതെന്ന് ചോദിക്കുകയാണ് ആരാധകർ. മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ഇപ്പോൾ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

നിശബ്ദം എന്ന ഹൊറർ ചിത്രത്തിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്. കുറച്ചു നാൾ മുമ്പ് ഒരു അഭിമുഖത്തിൽ തനിക്ക് അപൂർവവും വിചിത്രവുമായ ഒരു രോഗമുള്ളതായി അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയിരുന്നു. എനിക്ക് ചിരിക്കുന്ന രോഗമുണ്ട് എന്നും ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് വരെ തുടരും. കോമഡി രംഗങ്ങൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരി നിർത്താൻ പറ്റാതെ വന്നിട്ടുണ്ട്. പലപ്പോഴും പല തവണ സിനിമകളുടെ ഷൂട്ടിംഗ് പോലും ഇതുമൂലം തടസപ്പെട്ടിട്ടുണ്ടെന്നും അനുഷ്ക പറഞ്ഞിരുന്നു.

Related Articles

Latest Articles