Thursday, October 22, 2026

കശുവണ്ടി വാങ്ങിയതിൽ കോടികളുടെ അഴിമതി: കാപെക്സ് എംഡി ആർ.രാജേഷിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കശുവണ്ടി വികസനത്തിനായി സ്ഥാപിച്ച കാപ്പക്സിൽ കോടികളുടെ അഴിമതി. കാപ്പക്സ് എം ഡി ആർ രാജേഷിനെ സസ്പെൻഡ് ചെയ്തു. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സസ്പെൻഷൻ.

സാമ്പത്തിക ക്രമക്കേടിനാണ് സസ്പെൻഷൻ നൽകിയത്. ഇതേതുടർന്ന് 2018, 19 വർഷങ്ങളിൽ കാപക്സ് തോട്ടണ്ടി വാങ്ങിയ ക്രമക്കേടിൽ അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി നൽകി. മാത്രമല്ല കർഷകരിൽ നിന്നും തോട്ടണ്ടി നേരിട്ട് സംഭരിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച് വിദേശത്തുനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്ത് കോടികള്‍ തട്ടിയെന്നാണ് കണ്ടെത്തൽ.

അതേസമയം കാപ്പക്സ് എംഡി രാജേഷിനെ സ്ഥാനത്ത് നിന്നും മാറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നായിരുന്നു അഴിമതി അന്വേഷിച്ച സാമ്പത്തിക പരിശോധന വിഭാഗത്തിൻ്റെ ശുപാർശ. എന്നാൽ, അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത്.

മാത്രമല്ല സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ എംഡി രാജേഷ് രാമകൃഷ്ണനാണ് കാപെക്സിന്റെ പുതിയ എംഡി. എന്നാൽ, സർക്കാർ ജീവനക്കാരനല്ലാത്ത രാജേഷിനെ പിരിച്ചു വിടേണ്ടതിനു പകരം സസ്പെൻഡ് ചെയ്തത് പ്രഹസനമാണെന്ന ആക്ഷേപവും. അതേസമയം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് അഴിമതിയുമായി ബന്ധപ്പെട്ട് രാജേഷിനെ സസ്പെൻഡ് ചെയ്യുന്നത്.

Related Articles

Latest Articles