Monday, December 22, 2025

അസമില്‍ വാഹനാപകടം; ഏഴ് എന്‍ജിനീയറിങ് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം

ഗുവാഹത്തി : അസമിലെ ഗുവാഹത്തിയില്‍ വാഹനാപകടത്തില്‍ ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ആറു പേര്‍ക്കു പരിക്കേറ്റു. ജലുക്ബാരി ഫ്ലൈ ഓവറിനു സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. അസം എന്‍ജിനീയറിങ് കോളജിലെ വിദ്യാർത്ഥികളാണു മരിച്ചത്.

വിദ്യാർത്ഥികള്‍ സഞ്ചരിച്ച കാർ അമിത വേഗതയിൽ നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറും കടന്ന് പിക്കപ്പ് ട്രക്കില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന പത്തു വിദ്യാർത്ഥികളില്‍ ഏഴുപേരും തൽക്ഷണം മരിച്ചു. മൂന്നു വിദ്യാർത്ഥികള്‍ക്കും പിക്കപ്പ് ട്രക്കിലെ മൂന്നു പേര്‍ക്കുമാണ് പരിക്കേറ്റത്.

Related Articles

Latest Articles