ആലുവ: ആലുവയിൽ നഗരമധ്യത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി തൂണിലിടിച്ചു. എറണാകുളത്ത് നിന്ന് തിരിച്ച് വരുകയായിരുന്ന ആവേ മരിയ എന്ന ബസാണ് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് കയറിയത്. നല്ല തിരക്കുണ്ടായിരുന്ന സമയമായിരുന്നതിനാൽ എതിര്‍ വശത്തേക്ക് വരികയായിരുന്ന ഇരുചക്ര വാഹനത്തില്‍ ബസ് ഇടിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരുചക്രവാഹനയാത്രക്കാരൻ തെറിച്ചു വീഴുകയായിരുന്നു. ആലുവ തുരുത്ത് കാര്‍ത്തികയില്‍ നിരണ്‍ ആണ് അപകടത്തിൽപ്പെട്ടത്. എന്നാൽ യുവാവിന് പരിക്കുകളൊന്നും തന്നെയില്ല.
നിരവധി കാല്‍നടയാത്രക്കാരക്ക് ബസിന്റെ ചില്ല് തെറിച്ച് പരിക്കേറ്റു. പള്ളുരുത്തി സ്വദേശി അലക്‌സ് എന്നയാളുടെയാണ് ബസ് ആണ് അപകടമുണ്ടാക്കിയത്. അതേസമയം, എറണാകുളത്ത് നിന്ന് തിരിച്ച് വരുന്ന ബസുകള്‍ ഗതാഗത നിയന്ത്രണം തെറ്റിച്ച് റെയില്‍വെ സ്റ്റേഷന്‍ റോഡിലൂടെ അമിതവേഗതയിലാണ് പോകുന്നതെന്ന് പരാതിയുണ്ട്.
ബ്രേക്ക് തകരാറാണ് ഡ്രൈവര്‍ ഇതിന് കാരണം പറയുന്നതെങ്കിലും ബസ് മാറ്റിയിട്ടപ്പോള്‍ ബ്രേക്കിന് തകരാറുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

