Monday, December 15, 2025

സൗദി അറേബ്യയിൽ വാഹനാപകടം; പ്രവാസി മലയാളിയടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയുടെ മധ്യപ്രവിശ്യയിലുണ്ടായ കാറപകടത്തില്‍ മലയാളിയും സൗദി പൗരനും മരിച്ചു. റിയാദിന് സമീപം അല്‍ഖര്‍ജില്‍ ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അല്‍ഖര്‍ജ് മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് തൃത്താല കൊടക്കാഞ്ചേരി സ്വദേശി സുലൈമാന്‍ (58) ആണ് ഇന്ന് രാവിലെ മരിച്ചത്.

സൗദി തൊഴിലുടമയുമായി റിയാദില്‍ നിന്ന് അല്‍ഖര്‍ജിലേക്ക് പോകുേമ്പാള്‍ എക്‌സിറ്റ് 15ന് സമീപം ഇവരുടെ കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. തൊഴിലുടമ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സുലൈമാന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ മിലിറ്ററി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിതാവ്: ഹസൈനാര്‍. മാതാവ്: പാത്തുമ്മ. ഭാര്യ: ബള്‍ക്കീസ്. മക്കള്‍: താഹിറ, ഷിജിന, സുബ്ഹാന, ഷഹീന്‍. മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് അല്‍ഖര്‍ജ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങ് രംഗത്തുണ്ട്.

Related Articles

Latest Articles