Tuesday, December 23, 2025

ഛത്തീസ്​ഗഢിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 10 പേർ മരിച്ചു; അപകടത്തിൽപ്പെട്ടത് വിവാഹത്തിൽ പങ്കെടുക്കാനായി പുറപ്പെട്ട സംഘം

ദില്ലി: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 10 പേർ മരിച്ചു. ഛത്തീസ്​ഗഢിലെ ദാംധാരി ജില്ലയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. എസ് യു വി കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

വിവാഹത്തിൽ പങ്കെടുക്കാനായി പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടനെ ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് വിവരം. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഛത്തീസ്​ഗഢ് പോലീസ് അറിയിച്ചു. ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അതീവ ദുഃഖം രേഖപ്പെടുത്തി.

Related Articles

Latest Articles