Sunday, December 21, 2025

കാർബൺ ഡൈയോക്സൈഡ് വാതകവുമായി പോയ ടാങ്കർ ലോറിയിൽ വാഹനമിടിച്ച് അപകടം; പാലക്കാട് വാളയാറിന് സമീപം വാതക ചോർച്ച

പാലക്കാട്: വാളയാറിന് സമീപം വട്ടപ്പാറ ദേശീയ പാതയിൽ കാർബൺ ഡൈയോക്സൈഡ്
വാതകവുമായി പോവുകയായിരുന്ന ടാങ്കറിൽ ചോർച്ച. ടാങ്കറിന് പിറകിൽ മറ്റൊരു വാഹനം വന്നിടിച്ചതോടെയാണ് ചോർച്ചയുണ്ടായത്.

കഞ്ചിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. നാല് ഫയർഫോസ് യൂണിറ്റ് സ്ഥലത്തെത്തി. ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. വാതകം പൂർണമായും നിർവീര്യമാക്കി. ഗതാഗത നിയന്ത്രണം നീക്കി.

Related Articles

Latest Articles