നെടുമ്പാശേരി: എറണാകളും ചെങ്ങമനാട്ടിൽ നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിനു പിന്നിൽ കെട്ടി വലിച്ചതായി പരാതി. കാറിൻ്റെ ഡിക്കിയിൽ കെട്ടിയ കയറിൽ നായ റോഡിലൂടെ നിരങ്ങി നീങ്ങുന്നതിൻ്റെ മൊബൈൽ ക്യാമറ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ടാക്സി കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട ശേഷം കാർ ഓടിച്ചു പോകുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇടയ്ക്ക് അവശനായ നായ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
കാറിന്റെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. ഇതിന് ശേഷം ഇവർ തന്നെ കാറിന്റെ മുന്നിൽ ബൈക്ക് നിർത്തി കാർ തടയുന്നതും ദൃശ്യങ്ങളിലുണ്ട്. രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപമാണ് സംഭവമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ തന്നെയാണ് പോലീസിൽ പരാതിയുമായി സമീപിച്ചത്. കാറുടമയുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിൽ ലഭ്യമാണെങ്കിലും വാഹനമോടിച്ചത് ആരെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…