Sunday, October 4, 2026

ക്രൂരത മിണ്ടാപ്രാണിയോട്: നായയെ ഓടുന്ന കാറിൽ കെട്ടിവലിച്ചു; സോഷ്യൽ മീഡിയയിൽ കരളലിയിപ്പിക്കുന്ന വീഡിയോ കാണാം

നെടുമ്പാശേരി: എറണാകളും ചെങ്ങമനാട്ടിൽ നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിനു പിന്നിൽ കെട്ടി വലിച്ചതായി പരാതി. കാറിൻ്റെ ഡിക്കിയിൽ കെട്ടിയ കയറിൽ നായ റോഡിലൂടെ നിരങ്ങി നീങ്ങുന്നതിൻ്റെ മൊബൈൽ ക്യാമറ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ടാക്സി കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട ശേഷം കാർ ഓടിച്ചു പോകുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇടയ്ക്ക് അവശനായ നായ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

കാറിന്റെ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. ഇതിന് ശേഷം ഇവർ തന്നെ കാറിന്റെ മുന്നിൽ ബൈക്ക് നിർത്തി കാർ തടയുന്നതും ദൃശ്യങ്ങളിലുണ്ട്. രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപമാണ് സംഭവമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ തന്നെയാണ് പോലീസിൽ പരാതിയുമായി സമീപിച്ചത്. കാറുടമയുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിൽ ലഭ്യമാണെങ്കിലും വാഹനമോടിച്ചത് ആരെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

Related Articles

Latest Articles