Thursday, December 18, 2025

നിയന്ത്രണം വിട്ട കാർ നദിയിലേക്ക് വീണു; ഗോവയിൽ നാല് പേരെ കാണാതായി

ഗോവയിൽ നിയന്ത്രണം വിട്ട ഒരു സ്പോർട്സ് യൂട്ടിലിറ്റി കാർ നദിയിലേക്ക് വീണ് നാല് പേരെ കാണാതായി. പുലർച്ചെ അമിത വേഗത്തിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വടക്കൻ ഗോവയിലെ സുവാരി പാലത്തിൽ നിന്നാണ് കൈവരി തകർത്ത് കാർ നദിയിലേക്ക് പതിച്ചത്. നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

പുലർച്ചെ 1.10 ഓടെയായിരുന്നു അപകടം. ഗോവ പോലീസ് ഉദ്യോഗസ്ഥർ വാഹനത്തെയും അതിലുണ്ടായിരുന്നവരെയും കണ്ടെത്താനുള്ള ഓപ്പറേഷൻ ആരംഭിച്ചു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, വാഹനത്തിൽ കുറഞ്ഞത് നാല് പേരെങ്കിലും ഉണ്ടായിരുന്നെന്നും ഒരു സ്ത്രീയാണ് ഓടിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കോസ്റ്റ് ഗാർഡ് കപ്പൽ, ബാർജുകൾ, അഗ്നിശമനസേന, അത്യാഹിത വിഭാഗം എന്നിവരോടൊപ്പം ഗോവ പോലീസ് വാഹനം കണ്ടെത്തുന്നതിനായി വൻ ഓപ്പറേഷൻ നടത്തിയെങ്കിലും രാത്രി ഇരുട്ടായതിനാൽ കണ്ടെത്താനായില്ല. മർഗോവയ്ക്കും (ദക്ഷിണ ഗോവ) പനാജി നഗരങ്ങൾക്കും ഇടയിലുള്ള ദേശീയ പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്.

Related Articles

Latest Articles