കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു (Fire Breaksout In Car). ഡ്രൈവർ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമായിരുന്നു. എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണമെന്നാണ് വിവരം. അഗ്നിശമനസേന എത്തി തീവ്ര പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
രാവിലെ ആറരയോടെ അരൂർ ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപമാണ് കാറിന് തീപിടിച്ചത്. തീപിടിക്കും മുൻപ് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പുറത്തിറങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വൈറ്റില സ്വദേശിയായ അഭിഭാഷകന്റേതാണ് കാർ. അതേസമയം കാർ പൂർണമായും കത്തി നശിച്ചു.

