Car takes sudden u-turn on Mumbai road near Phoenix Mall
മുംബൈ: അപ്രതീക്ഷിതമായി യൂ-ടേൺ എടുത്ത കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. സെപ്റ്റംബർ 29 ന് അർധരാത്രി മുംബൈ ലോവർ പരേലിലെ ഫീനിക്സ് മിൽസ് മാളിന് മുന്നിലുള്ള റോഡിലാണ് അപകടം നടന്നത്. യാദൃശ്ചികമായി വളച്ച കാർ എതിർ ദിശയിൽ വന്ന സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ എത്തിയ ഒരു ബൈക്കിനെ ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു.
സ്കൂട്ടർ യാത്രകനായ ഭാവേഷ് അരുൺ സംഘ്വി സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന കൃഷ്ണ അശോക് കുരദ്കർ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ബൈക്ക് യാത്രികനായ അഷ്ഫാക് മുൾട്ടാണി നിസാര പരുക്കുകളോട് ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സിസിടിവി ക്യാമറയിൽ പതിഞ്ഞ കാറിനെ കുറിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…