Sunday, May 19, 2024
spot_img

മതവികാരം വ്രണപ്പെടുത്തി; ഉവൈസിക്കെതിരെ കേസ്

ഇൻഡോർ: അയോധ്യ വിധി വന്നതിന് പിന്നാലെ പ്രകോപനപരമായതും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവന നടത്തിയതിന് മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ കേസെടുത്തു. അഭിഭാഷകൻ സുനിൽ വർമ മധ്യപ്രദേശിലെ ഇൻഡോർ കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിന്മേലാണ് നടപടി.

പരാതിയിൽ അന്വേഷണം നടത്തി ഈ മാസം 20നകം റിപ്പോർട്ട് നൽകാൻ ജൂനി ഇൻഡോർ പൊലീസിനോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എ.കെ. ഗുപ്ത നിർദേശിച്ചു.

Related Articles

Latest Articles