Friday, October 2, 2026

മദ്രസയിലെ കാര്യങ്ങള്‍ പഠിച്ചില്ല; മലപ്പുറത്ത് 8 വയസുകാരിക്ക് നേരെ മദ്രസ അധ്യാപകന്റെ ക്രൂര മർദ്ദനം

മലപ്പുറം: മലപ്പുറത്ത് എട്ടുവയസുകാരിക്ക് മദ്രസ അധ്യാപകന്റെ ക്രൂര മർദ്ദനം. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിയെയാണ് മദ്രസ അധ്യാപകന് ക്രൂരമായി മര്ദിച്ചത്. മദ്രസയിലെ കാര്യങ്ങള്‍ പഠിക്കാത്തതിന്റെ പേരിലായിരുന്നു അധ്യാപകന്റെ മര്‍ദ്ദനം. കുട്ടി വീട്ടിലെത്തി പരാതി പറഞ്ഞതോടെയാണ് മര്‍ദ്ദനവിവരം പുറംലോകം അറിയുന്നത്.

കുട്ടിയുടെ കാലിൽ അടിയേറ്റ നിരവധി പാടുകളും വ്യക്തമാണ്. സംഭവത്തില് നിലമ്പൂർ പൊലീസ് കേസെടുത്തു. അതേസമയം കുട്ടിയെ മര്‍ദ്ദിച്ച അധ്യാപകന്‍ ഒളിവില്‍ പോയിരിക്കുകയാണ്. കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മര്‍ദ്ദനത്തെക്കുറിച്ച് കുട്ടി വിശദീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Related Articles

Latest Articles