Monday, December 29, 2025

വിവാദ പ്രസംഗം; ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനെതിരെ മാനനഷ്ടക്കേസ്

ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനെതിരെ മാനനഷ്ടക്കേസ് . തമിഴ്നാട് മന്ത്രിയായ എസ്.പി വേലുമണിയുടെ പരാതിയില്‍മേല്‍ കോയമ്പത്തൂര്‍ പോലീസാണ് സ്റ്റാലിനെതിരെ കേസ് എടുത്തിരിക്കുന്നത് .

കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയ്ക്ക് ഇടയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പരാതി . മന്ത്രി അനധികൃതമായി ബന്ധുക്കള്‍ക്ക് കരാര്‍ നല്‍കാന്‍ 100 കോടി രൂപ വെട്ടിച്ചതായും . പൊള്ളാച്ചി പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുകയാണെന്നുമായിരുന്നു സ്റ്റാലിന്‍ അന്ന് ആരോപിച്ചത് . ഡി.എം.കെ ഭരണത്തില്‍ എത്തിയാല്‍ വേലുമണിയെ ജയിലില്‍ അടയ്ക്കുമെന്നും അന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു .

Related Articles

Latest Articles