Protest Against Silver Line
കൊച്ചി : കെ-റെയിലിനായി സ്ഥാപിച്ച അതിർത്തി കല്ലുകൾ പിഴുതെടുത്തവർക്കെതിരെ പ്രതികാര നടപടി
കല്ലുകൾ എടുത്ത് മാറ്റിയവർക്കെതിരെ പോലീസ് കേസ് എടുത്തു. 14 പേർക്കെതിരെയാണ് സർക്കാർ നിർദ്ദേശ പ്രകാരം പോലീസ് കേസ് എടുത്തത്. കെ-റെയിൽ (K Rail) വിരുദ്ധ സമര സമിതി നേതാക്കളായ എസ് രാജീവൻ, എം.ബി ബാബുരാജ്, പഞ്ചായത്ത് അംഗം നിതിൻ സാജു , ജെയിൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റം ചുമത്തിയാണ് നടപടി. കല്ലുകൾ പിഴുതുമാറ്റിയതിലൂടെ 25,000 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നാണ് അധികൃതരുടെ വാദം. അതേസമയം കെ-റെയിൽ പദ്ധതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് അങ്കമാലിയിലെ ആളുകളിൽ നിന്നും ഉയരുന്നത്. ഈ സാഹചര്യത്തിലാണ് കേസ് എടുത്ത് എതിർശബ്ദങ്ങളെ അടിച്ചമർത്താനുള്ള പോലീസ് നീക്കം. പാറക്കടവ് വില്ലേജിൽ പുളിയനം, ത്രിവേണി, പാരണി എന്നീ പാടശേഖരങ്ങളിൽകൂടിയാണ് കെ-റെയിൽ കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി കല്ലുകൾ സ്ഥാപിച്ചിരുന്നു. ഇതാണ് സമരക്കാർ പിഴുതെറിഞ്ഞത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…